ബംഗളൂരുവിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസർഗോഡ് സ്വദേശി മരിച്ചു
ബെംഗ്ളുറു(www.truenewsmalayalam.com) : ബംഗളൂരുവിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസർഗോഡ് സ്വദേശി മരിച്ചു. കാസർഗോഡ് തെരുവത്ത് സ്വദേശി വി.എം മജാസ് (36) ആണ് ഇന്നലെ രാവിലെയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
സ്‌കൂടറിൽ സഞ്ചരിക്കുന്നതിനിടെ, റോഡിൽ സ്ഥാപിച്ച സ്പീഡ് ബ്രേകറിൽ ഇടിച്ച് സ്‌കൂടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മജാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുസദ്ദിഖ് മടിക്കേരി - സാകിറ തെരുവത്ത് ദമ്പതികളുടെ മകനായ മജാസ് ബെംഗ്ളൂറിൽ ഐ ടി കംപനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
Post a Comment