JHL

JHL

കടൽ തീരത്ത്‌ നിന്ന് വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

 


കാസര്‍കോട്:കടൽ തീരത്ത്‌ നിന്ന്  വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്.

 തിങ്കളാഴ്ച  രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ് സംഭവം. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഉപേന്ദ്രന്‍ കടലില്‍ വീണ് വലയിൽ കുടുങ്ങി  തിരയില്‍പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാർ കരയിലെത്തിച്ച് ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ശിവന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: രമണി. മകന്‍: കീര്‍ത്തേശ്.

No comments