JHL

JHL

അധ്യാപകരും ജീവനക്കാരും മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പിൽ കൂട്ട ധർണ നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക,ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എന്നീ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ന്റെ ആഭിമുഖ്യത്തിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പിൽ അധ്യാപകരും ജീവനക്കാരും  കൂട്ട ധർണ നടത്തി.

 കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി  ഭാനു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജോസ് എം എസ് അധ്യക്ഷത വഹിച്ചു. ശ്യാം ഭട്ട് സ്വാഗതം പറഞ്ഞു. സുരേന്ദ്രൻ എം സംസാരിച്ചു. കൃഷ്ണൻ എം നന്ദി പറഞ്ഞു


No comments