JHL

JHL

കാസറഗോഡ് ജില്ലാ പോലീസ് മേധാവിയായി ശ്രീ. പി.ബിജോയ്‌ ഐപിഎസ് ചുമതലയേറ്റു.


കാസറഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് ജില്ലാ പോലീസ് മേധാവിയായി ശ്രീ. പി.ബിജോയ്‌ ഐപിഎസ് ചുമതലയേറ്റു.

 സ്ഥലംമറിപ്പോകുന്ന എസ്.പി വൈഭവ് സക്‌സേന ബിജോയിയെ  ബൊക്ക നല്‍കിസ്വീകരിച്ചു.

 തിരുവനന്തപുരം റേഞ്ച് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമനം ലഭിച്ചത്.

എറണാകുളം റൂറല്‍ പൊലീസ് മേധാവിയായാണ് ഡോ. വൈഭവ് സക്സേന കാസര്‍കോട് നിന്ന് സ്ഥലംമാറിപോകുന്നത്.

1996ല്‍ മഞ്ചേശ്വരം എസ്.ഐ ആയും 2010ല്‍ കാസര്‍കോട് ഡി.വൈ.എസ്.പിയായും ബിജോയ് സേവനമനുഷ്ടിച്ചിരുന്നു. കോട്ടയം ഡി.വൈ.എസ്.പി, തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് അസി. കമ്മീഷണര്‍, റൂറല്‍ ട്രാഫിക് എസ്.പി, സ്‌പെഷല്‍ ആംഡ് പൊലീസ് കമാണ്ടന്റ്, എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സ് ഓഫീസര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

 മികവുറ്റ സേവനത്തിന് 2015ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും, 2018ല്‍ രാഷ്ട്രപതിയുടെ മെഡലും ബിജോയിക്ക് ലഭിച്ചിരുന്നു. 2005ല്‍ കൊസോവോയില്‍ ഡപ്യൂട്ടേഷനില്‍ ഐക്യരാഷ്ട്രസംഘടനയുടെ ഉദ്യോഗസ്ഥനായി പീസ് കീപ്പിങ്ങ് ഫോഴ്‌സിന്റെ ചുമതലയും വഹിച്ചിരുന്നു.


No comments