JHL

JHL

'മഞ്ചേശ്വരം മണ്ഡലത്തിൽ ലഭിച്ചത് 1908 പരാതികൾ'; നവകേരള സദസ്സ് ജനം ഒരേമനസ്സോടെ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി

മഞ്ചേശ്വരം മണ്ഡലത്തിൽ ലഭിച്ചത് 1908 പരാതികൾ; നവകേരള സദസ്സ് ജനം ഒരേമനസ്സോടെ സ്വീകരിച്ചെന്ന് മുഖ്യമന്ത്രികാസർകോട്: നവകേരള സദസ്സിനെ ജനങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1908 പരാതികൾ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ലഭിച്ചു. പരാതി സ്വീകരിക്കുന്നതിനുള്ള സൗകര്യം കൂടുതൽ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ ജനകീയത തകർക്കാൻ ശ്രമം നടക്കുന്നുവെന്നും കാസർകോട് മണ്ഡലത്തിൽ നവകേരള സദസ്സിന് മുന്നോടിയായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൈവളിഗെയിലേക്കുള്ള യാത്രയിൽ വാഹനം നിർത്തിയ സംഭവത്തെയും തെറ്റായി വ്യാഖ്യാനിച്ചു. ദേശീയ പാത നവീകരണം പരിശോധിക്കാനായിരുന്നുവാഹനം നിർത്തിയത്. പരാതികൾ ഉദ്യോഗസ്ഥർ വാങ്ങുന്നത് സർക്കാറിന് വേണ്ടിയാണ്. മന്ത്രിമാർ നേരിട്ട് വാങ്ങാത്തത് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ രണ്ടാം ദിനമായ ഇന്ന് നാല് മണ്ഡലങ്ങളിലാണ് പരിപാടി.



No comments