JHL

JHL

കുമ്പള ഗവ: ഹയർ സെക്കന്ററി സ്കൂൾ പിടിഎ; എ.കെ ആരിഫ് പ്രസിഡന്റ്


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവ: ഹയർ സെക്കന്ററി സ്കൂൾ 2023 - 24 വർഷത്തെ പി ടി എ പ്രസിഡണ്ടായി എ കെ ആരിഫിനെ വീണ്ടും തിരഞ്ഞെടുത്തു മൊയ്തീൻ അസീസ് കുമ്പോലാണ് വൈ: പ്രസിഡന്റ് മദർ പിടിഎ പ്രസിഡണ്ടായി വിനീഷ ഷാജിയെയും എക്സിക്യൂട്ടീവ് അംഗങ്ങളായി രവി മുല്ലച്ചേരി, വി ആർ ശൈലജ, മിനി ജോൺ , ഡോ: ശിവലാൽ കെ ജി, മധുസുധനൻ ,കെ ദിനേശ്, മുഹമ്മദ് അറബി, കെ രത്നാകര, വസന്തൻ ആരിക്കാടി, അൻസാർ അംഗഡിമുഗർ, സഹീറ അബ്ദുൽ ലത്തീഫ്, ആർ കെ ചിത്ര, സീമന്തിനി , നളിനി രവി പുജാരി, ശോഭ, പ്രസന്ന, രാജശ്രീ, തങ്കമണി എന്നിവരെ ഐക്യകണ്ടേന തിരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യൂസുഫ് ഉത്ഘാടനം ചെയ്തു, എകെ ആരിഫ് അധ്യക്ഷത വഹിച്ചു, പ്രിൻസിപ്പൾ ഇൻ ചാർജ് രവി മുല്ലച്ചേരി സ്വാഗതം പറഞ്ഞു.

 ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം സബൂറ ,ബി എ റഹ്മാൻ ആരിക്കാടി, അംഗങ്ങളായ യൂസുഫ് ഉളുവാർ, പ്രേമാവതി, ശോഭ, എസ് എം സി ചെയർമാൻ കെ വി യൂസുഫ്, വൈ: ചെയർമാൻ അഹ്മദ് അലി കുമ്പള സംസാരിച്ചു വി ആർ ശൈലജ നന്ദി പറഞ്ഞു


No comments