JHL

JHL

ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക - വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിന്


കാസർകോട്(www.truenewsmalayalam.com) : “ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക” തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിനൊരുങ്ങുന്നു.

 നവംബർ,ഡിസംബർ മാസങ്ങളിലായാണ് വിവിധ പ്രോക്ഷോഭ പരിപാടികൾ നടത്തുന്നത്. സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന  ജനങ്ങൾ കൊടിയ വിവേചനം അനുഭവിക്കുന്ന സാഹചര്യത്തിൽ ബിഹാർ സർക്കാർ  ജാതി സെൻസസ് നടത്തി വിവരം പുറത്ത് വിട്ടത് വളരെ മാതൃകാപരമാണ്. 

 ബിഹാറിലെ 84 ശതമാനം ജനങ്ങളും ഒബിസി, എസ്‌ സി, എസ്ടി വിഭാഗങ്ങളാണെന്നും അവരുടെ ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള വിഹിതം നൽകണമെന്നും ബിഹാറിലെ ജാതി സെൻസസ് ആവശ്യപ്പെടുന്നു.

 കേന്ദ്ര ഗവൺമെന്റിന്റെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒ.ബി.സി, അവർ ഇന്ത്യയുടെ ബജറ്റിന്റെ 5 ശതമാനം മാത്രം കൈകാര്യം ചെയ്യുന്നു. അതിനാൽ, ഇന്ത്യയുടെ ജാതി സ്ഥിതി വിവരക്കണക്കുകൾ അറിയേണ്ടത് പ്രധാനമാണ്. അത് കൊണ്ട് കേരളസർക്കാർ ഉടൻ  ജാതി സെൻസസ് നടത്തണം.

 ജനസംഖ്യാ അനുപാതം കണക്കാക്കി അധികാരത്തില്‍ പങ്കാളിത്തം നല്‍കണം. എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക തുടങ്ങിയവയാണ് സംവരണ പ്രക്ഷോഭത്തിൻ്റെ ആവശ്യങ്ങൾ.


No comments