പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടിയമ്മ സ്വദേശി അറസ്റ്റിൽ
കാസർകോട്(www.truenewsmalayalam.com) : പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽയുവാവ് അറസ്റ്റിൽ. കൊടിയമ്മ സ്വദേശിയായ അബൂബക്കർ സിദ്ദിക്കിനെ (26)യാണ് കുമ്പള പൊലീസ് ഇന്ന് രാവിലെയോടെ അറസ്റ്റു ചെയ്തത്.
സ്കൂൾ വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെ കൈയ്ക്കു പിടിച്ചു വലിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺ കുട്ടി മാതാവിനൊപ്പം സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.
ഇൻസ്പെക്ടർ അനൂപ്, എസ്.ഐ ഉമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment