കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പത്ത് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി
കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പത്ത് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം,മാതാവിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ചയാണ് സംഭവം, മാതാവ് മരുന്നു വാങ്ങാൻ പോയ സമയത്ത് ലിഫ്റ്റ് കാണിക്കാമെന്ന് ധരിപ്പിച്ച് കുട്ടിയെ ഒരാൾ വശത്താക്കി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോൾ കുട്ടിയെ ലിഫ്റ്റിന് സമീപം കണ്ടെത്തുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകി.
പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പരിശോധനക്കായി ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
Post a Comment