JHL

JHL

കുമ്പള സബ് ജില്ലാ കലോത്സവ നഗരിയിൽ ലിറ്റിൽ സ്കോളർ രെജിസ്ട്രേഷന് തുടക്കമായി


കുമ്പള(www.truenewsmalayalam.com) : കുമ്പള സബ് ജില്ലാ കലോത്സവ നഗരിയിൽ ലിറ്റിൽ സ്കോളർ രെജിസ്ട്രേഷന് തുടക്കമായി. കുമ്പള ഏരിയാ തല ഉദ്‌ഘാടനം എ.കെ.എം അഷ്‌റഫ് എം.എൽ.എ നിർവഹിച്ചു.

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.

 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്.

 മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്.

ജില്ലാ സെക്രട്ടറി പി.എസ് അബ്ദുല്ലക്കുഞ്ഞി,മലർവാടി-ടീൻ ഇന്ത്യ കോഡിനേറ്റർ ഇസ്മായിൽ മൂസ, ബീരാൻ മൊയ്‌ദീൻ, ഇസ്മായിൽ മാസ്റ്റർ, അബ്ദുൽ ലത്തീഫ് ആലുവ, തുടങ്ങിയവർ പങ്കെടുത്തു.


No comments