കേര ഗ്രാമം പദ്ധതി; മീഞ്ച ഗ്രാമ പഞ്ചായത്തിന് 25.67 ലക്ഷം അനുവദിച്ചു-എ.കെ.എം അഷ്റഫ് എം.എൽ.എ
ഉപ്പള(www.truenewsmalayalam.com) : നാളികേര വികസനം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'കേര ഗ്രാമം' പദ്ധതിക്കായി മീഞ്ച ഗ്രാമ പഞ്ചായത്തിന് 25.67 ലക്ഷം രൂപ അനുവദിച്ചതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.
100 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്, തെങ്ങിന്റെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപിക്കുന്നതിന് ലക്ഷ്യമിട്ട് സംയോജിത വളപ്രയോഗം, സംയോജിത കീടരോഗ നിയന്ത്രണം, ഇടവിള കൃഷി, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, പ്രായമേറിയതും രോഗബാധിതയുമായ തെങ്ങുകൾ മുറിച്ച് മാറ്റി ഗുണമേന്മയുള്ള വച്ചു പിടിപ്പിക്കൽ, കമ്പോസ്റ്റ് യൂണിറ്റുകൾ തയ്യാറാക്കൽ, തെങ്ങുകയറ്റ യന്ത്രങ്ങൾ നൽകൽ, തുടങ്ങിയവ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയതായും എം എൽ എ അറിയിച്ചു.
Post a Comment