JHL

JHL

വരാനിരിക്കുന്നത് മർദ്ദിത ജനതയുടെ ഉയിർത്തെഴുന്നേൽപിന്റെ നാളുകൾ സാബു കൊട്ടാരക്കര


അജ്‌മാൻ(www.truenewsmalayalam.com) : ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് മുഴുവൻ മർദ്ദിത വിഭാഗങ്ങളും ഒന്നിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര ആവശ്യപ്പെട്ടു.

 'മർദ്ദിത ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ മൂന്നു പതിറ്റാണ്ട്' എന്ന ശീർഷകത്തിൽ ഡിസംബർ 9,10,11 തിയ്യതികളിൽ മലപ്പുറം കോട്ടക്കൽ പൂന്തുറ സിറാജ് നഗറിൽ നടക്കുന്ന പത്താം പി.ഡി.പി സംസ്ഥാന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.സി.എഫ് യു.എ.ഇ. നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം രാഷ്ട്രീയമായി വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മർദ്ദിത ജനതക്ക് ആത്മവിശ്വാസം പകരാനും അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന് ആശ്വാസം പകരാനും പി.ഡി.പി. നടത്തിയ ശ്രമങ്ങൾ വളരെ വലുതാണെന്നും തുടർന്നും അത്തരം ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി പാർട്ടി മുന്നോട്ട് പോകുമെന്നും പ്രവാസി സമൂഹത്തിന്റെ ഉൾപ്പെടെ പിന്തുണ ഇത്തരം ശ്രമങ്ങൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പിയുടെ അധ്യക്ഷതയിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ ഗ്ലോബൽ കമ്മറ്റിഅംഗം മുഹമ്മദ് മഅ്റൂഫ്, നാഷണൽ കമ്മറ്റി ജോയിന്റ് സെക്രട്ടറി റാഷിദ് സുൽത്താൻ, വൈസ് പ്രസിഡന്റ് ഇസ്മായിൽ സി.പി., വിവിധ എമിറേറ്റ്സ് കമ്മറ്റി ഭാരവാഹികളായ അബ്ദുൽഖാദർ കോതച്ചിറ, അബ്ദുല്ല പൊന്നാനി, ഫൈസൽ കറുകമാട്, ലത്തീഫ് പൂന്തുരുത്തി, അഹമ്മദ് കീരിത്തോട്, അക്ബർ തളിക്കുളം, റഫീഖ് രാമപുരം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഖാലിദ് ബംബ്രാണ സ്വാഗതവും ജോയിന്റ് സെക്രട്ടറി യു.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.

No comments