രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ റെയിൽവേ സ്റ്റേഷൻ സന്ദർശനം; മഞ്ചേശ്വരത്ത് കരിങ്കൊടി, കുമ്പളയിൽ സ്വീകരണം.
കഴിഞ്ഞ നാലര വർഷക്കാലം പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്ത എംപി ഇപ്പോൾ നടത്തുന്ന സന്ദർശനം പ്രഹസനമാണെന്നും, ഇത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാ ണെന്നാരോപിച്ച് എസ്ഡിപിഐ പ്രവർത്തകർ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ കരിങ്കോടികാട്ടിയും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധമറിയിച്ചത്. പ്രതിഷേധക്കാരെ പിന്നീട് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാ യിരുന്നു പ്രതിഷേധം.
അതേസമയം കുമ്പളയിലെത്തിയ എംപിയെ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, യുഡിഎഫ്, വ്യാപാരി നേതാക്കളും, പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും, മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
ഒരു മണിക്കൂറോളം കുമ്പള റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ച എംപി യാത്രക്കാരുമായും സംസാരിച്ചു. സ്റ്റേഷനിലെ അടിസ്ഥാനസൗകര്യ വികസനത്തിലെ കുറവും, ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിന്റെ യാത്രാദുരിതവും കേട്ട് മനസ്സിലാക്കി. പ്രശ്നപരിഹാരത്തിനും വികസനത്തിനുമായി കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടുമെന്ന് പിന്നീട് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.
Post a Comment