ജില്ലാ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്, ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
കാസർഗോഡ്(www.truenewsmalayalam.com) : "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ" സംസഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി 2024 ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ പ്രചരണാർത്ഥം കാസറഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെ നവംബർ 25 മുതൽ 30 വരെ നടത്തുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ മഞ്ചേശ്വരം നിയോജകമണ്ഡലം തല ഉദ്ഘാടനം എ കെ എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു.
പരിപാടിയിൽ മുസ്ലിംലീഗ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ട് എം ബി യൂസഫ്, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ സൈഫുള്ള തങ്ങൾ , മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ബി എം മുസ്തഫ, ജനറൽ സെക്രട്ടറി സിദ്ദിഖ് ദണ്ഡഗോളി , മുസ്ലിംലീഗ് മംഗൽപാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് സിറ്റിസൻ, ഷാഫി പത്വാടി, മജീദ് പച്ചമ്പള, ഫാറൂഖ് പോസ്റ്റ്, ആസിഫ് കന്തൽ, ടി എം ഷെരീഫ്, കെ എഫ് ഇഖ്ബാൽ, ഹനീഫ് പി ബി, റിയാസ് ചിപ്പാർ എന്നിവർ സംബന്ധിച്ചു.
Post a Comment