വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തു കൂടാനെത്തുന്നു മൊഗ്രാൽ ജിവിഎച്ച്എസ്എസ് 2003-04 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ.
മൊഗ്രാൽ(www.truenewsmalayalam.com) : പഴയ ഓർമ്മകളും പുതിയ വിശേഷങ്ങളുമായി ഒന്നുകൂടി വിദ്യാലയ മുറ്റത്തെത്തുകയാണ് മൊഗ്രാൽ ജീവിച്ച്എസ്എസ് 2003-04 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ.
2024 ഫെബ്രുവരി 4 ഞായറാഴ്ചയാണ് "ഒത്തുചേരൽ" വ്യത്യസ്തത നിറഞ്ഞ വിപുലമായ പരിപാടികളാണ് ഒത്തുചേരലിൽ ആസൂത്രണം ചെയ്തു വരുന്നത്.
പ്രോഗ്രാമിന്റെ "ലോഗോ' മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, മുൻ പ്രധാനാധ്യാപകനായിരുന്ന എം മാഹിൻ മാസ്റ്റർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്മാൻ,കെഎം മുനീർ മുതകമൽ, നവാസ് മീലാദ്, ശിഹാബ്, അയാസ്, അലി, റിഷാദ്, കബീർ, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
Post a Comment