ഉളുവാറിൽ താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ചയും മദനീയം ആത്മീയ മജ്‌ലിസും സമാപിച്ചു
പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന ഉളുവാർ അസ്സയ്യിദ് ഇസ്മായീൽ അൽ ബുഖാരി, കുമ്പോൽ അസ്സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മഖാം സിയാറത്തുകൾക്ക് അഷ്‌റഫ് സഖാഫി ഉളുവാർ, ശാക്കിർ സഅദി ഉളുവാർ എന്നിവർ നേതൃത്വ നൽകി. സ്വാഗത സംഘം ചെയർമാൻ അബ്ബാസ് മമ്മാലി പതാക ഉയർത്തി.
തുടർന്ന് നടന്ന മഹ്ളറത്തുൽ ബദ്‌രിയ്യ സംഗമത്തിന് എസ് വൈ എസ് കുമ്പള സോൺ പ്രസിഡന്റ് ഹനീഫ് സഅദി കുമ്പോൽ നേതൃത്വ നൽകി.
എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ഉത്ഘാടനം ചെയ്തു. മദനീയം ആത്മീയ സമ്മേളനത്തിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വ നൽകി.
സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥന നടത്തി.
എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ഫിനാൻസ് സെക്രട്ടറി അശ്റഫ് സഅദി ആരിക്കാടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മൻഷാദ് അഹ്‌സനി, അബ്ദുൽ അസീസ് മുസ്‌ലിയാർ, ഫാറൂഖ് സഖാഫി കര, എസ്.വൈ.എസ് അബുദാബി -കാസർകോട് ജില്ലാ സെക്രട്ടറി സിദ്ധീഖ് ഹാജി, സിദ്ധീഖ് മാസ്റ്റർ പി കെ നഗർ, മിഖദാദ് ഹിമമി, ഹംസ നിസാമി കുമ്പോൽ, കബീർ പി കെ നഗർ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു. അഷ്‌റഫ് സഖാഫി സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാർ നന്ദിയും പറഞ്ഞു.
അന്നദാനത്തോടെ പരിപാടി സമാപിച്ചു.
Post a Comment