JHL

JHL

ദേശീയവേദി പ്രവാസി സംഗമം വ്യാഴാഴ്ച മാധ്യമപ്രവർത്തകൻ കെഎം അബ്ബാസിനെ ആദരിക്കും


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ദേശീയവേദി വിവിധ പരിപാടികളോടെ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. 2023 നവംബർ 30ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി ഒരുക്കുന്നത്.

 ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന സാഹിത്യകാരനും, മാധ്യമപ്രവർത്തകനുമായ കെഎം അബ്ബാസിനെ ആദരിക്കും. പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ ഇശൽ ഗ്രാമത്തിലെ പ്രവാസികൾ പങ്കുവെക്കും. പ്രവാസി വ്യവസായി സി ഹിദായത്തുള്ള സംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസികൾക്ക് പുറമെ ജനപ്രതിനിധികൾ, രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

 ഇതുമായി ബന്ധപ്പെട്ട് ചേർന്ന ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ഗൾഫ് പ്രതിനിധി എൽ ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി റിയാസ് കരീം  സ്വാഗതം പറഞ്ഞു.

 ഭാരവാഹികളായ അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞ് നടുപ്പളം, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ബിഎ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എഎം സിദ്ധീഖ് റഹ്മാൻ,ടികെ അൻവർ, കാദർ മൊഗ്രാൽ, മുഹമ്മദ്  അബ്ക്കോ, എംഎം റഹ്മാൻ, എംഎ മൂസ, ജാഫർ ടികെ,മുഹമ്മദ് സ്മാർട്ട്,ടിഎ കുഞ്ഞഹമ്മദ്, ബിഎ മുഹമ്മദ് പേരാൽ, മുഹമ്മദ് അഷ്റഫ് സാഹിബ്,ടിഎ ജലാൽ എന്നിവർ സംബന്ധിച്ചു. ട്രഷറർ എച്ച്എം കരീം നന്ദി പറഞ്ഞു.


No comments