JHL

JHL

24 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.


കാസർഗോഡ്(www.truenewsmalayalam.com)  : 24 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.  കാസർഗോഡ് സ്വദേശി എം അബ്ദുൽ കരീം എന്നയാളാണ് കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

 എക്സൈസ് ഇൻസ്പക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, പ്രജിത്ത് കെ വി, നസ്‌റുദ്ദീൻ എ കെ, ഷിജിത്ത് വി വി, സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ്‌മോൾ ജോൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments