JHL

JHL

കുമ്പള റെയിഞ്ച് മുസാബഖ; മൊഗ്രാൽ നൂറുൽ ഹുദാ മദ്രസ ജേതാക്കൾ.


മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ "മുസാബഖ'' ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിൽ മൊഗ്രാൽ നൂറുൽഹുദാ മദ്രസ ജേതാക്കളായി. ഇരുപതോളം മദ്രസകളിൽ നിന്നായി  എഴുനൂറോളം വിദ്യാർത്ഥികളാണ് കലാസാഹിത്യ മത്സരത്തിൽ മാറ്റുരച്ചത്. 327പോയിന്റ് നേടി നൂറുൽഹുദാ മദ്രസ ജേതാക്കളായപ്പോൾ തൊട്ടടുത്ത് 293 പോയിന്റോടെ ബുസ്താനുൽ ഉലൂം മദ്രസ പേരാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 സമാപന സമ്മേളനം മദ്രസ മാനേജ്‍മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റഷീദ് വെളിഞ്ച ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടിഎം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ഖലീൽ അശാഫി സ്വാഗതം പറഞ്ഞു.വലിയ ജുമാമസ്ജിദ് സെക്രട്ടറി വി പി അബ്ദുൽഖാദർ ഹാജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ സിഎം ഹംസ, ബിഎ മുഹമ്മദ് കുഞ്ഞി, റിയാസ് അശാഫി, ബിവി ഹമീദ് മൗലവി,ലത്തീഫ് കൊപ്പളം, എംജിഎ റഹ്മാൻ, എംഎം റഹ്മാൻ, മുസ്തഫ കൊപ്പളം എന്നിവർ സംബന്ധിച്ചു. ബികെ അൻവർ  നന്ദി പറഞ്ഞു.


No comments