JHL

JHL

പെർള സ്വദേശിയായ കോളേജ് വിദ്യാർത്ഥി കിണറ്റിൽ ചാടി മരിച്ചു

 


പെര്‍ള(www.truenewsmalayalam.com)  : പെർള സ്വദേശിയായ കോളേജ് വിദ്യാർത്ഥി കിണറ്റിൽ ചാടി മരിച്ചു, പെര്‍ള ബാഡൂര്‍ പജ്ജാന സ്വദേശികളായ സില്‍വര്‍ സ്റ്റാര്‍ ക്രാസ്റ്റയുടേയും നെറ്റാലിയ ഡിസൂസയുടേയും മകന്‍ ഇവാൻ ക്രാസ്റ്റ (23)യാണ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷം കിണറ്റിൽ ചാടി മരിച്ചത്.

ബി.എസ്.സി വിദ്യാര്‍ത്ഥിയായ ഇവാൻ ക്രാസ്റ്റയെ ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ കണ്ടില്ല, ചില ദിവസങ്ങളില്‍ അതിരാവിലെ തന്നെ കോളേജില്‍ പോകാറുണ്ടായിരുന്നതിനാല്‍ ഇവാൻ എവിടെ പോയെന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നില്ല.

പിന്നീട് വൈകുന്നേരമായിട്ടും ഇവാനെ കാണാത്തതിനെ തുടർന്നാണ്  വീട്ടുകാര്‍ അന്വേഷണമാരംഭിച്ചത്.  രാത്രി 11 മണിയോടെ ഇവാനെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവാന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്, "എന്റെ മരണത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദി, മറ്റാരുമല്ല" എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ല.

 ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റി. മല്‍വിന്‍ ക്രാസ്റ്റ ഏക സഹോദരനാണ്.


No comments