JHL

JHL

മീഡിയാവൺ മലർവാടി-ടീൻ ഇന്ത്യാ ലിറ്റിൽ സ്കോളർ; രജിസ്ട്രേഷൻ ആരംഭിച്ചു.


കാസർഗോഡ്(www.truenewsmalayalam.com)  : മീഡിയാവൺ മലർവാടി ടീൻ ഇന്ത്യാ ലിറ്റിൽ സ്കോളർ ഓൺലൈൻ ജില്ലാ തല ഉദ്ഘാടനം ജി.വി.എച്ച്. എസ്.എസ് മൊഗ്രാൽ സ്കൂളിൽ നടന്ന ചടങ്ങിൽ മീഡിയാ വൺ പതിനാലാം രാവ് ഫെയിം ഫാത്തിമത്ത് ഷംല നിർവ്വഹിച്ചു.

 മലർവാടി ടീൻ ഇന്ത്യാ കൺവീനർ പി എസ് അബ്ദുല്ല കുഞ്ഞി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയാവൺ പ്രതിനിധി ഷഫീഖ് നസ്റുളള പദ്ധതി വിശദീകരിച്ചു.

 സ്ക്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ ബശീർ എം.എ, റഫീഖ് മാസ്റ്റർ, അബ്ദുൽ ഹാദി തങ്ങൾ എന്നിവർ സംസാരിച്ചു.

 ടീൻ ഇന്ത്യാ ഏരിയാ കോഡിനേറ്റർ ഇസ്മായിൽ മൂസ സ്വാഗതവും ബീരാൻ മൊയ്തീൻ നന്ദിയും പറഞ്ഞു.

പി ടി എ പ്രസിഡന്റ്സിദ്ദീഖ്  റഹ്മാൻ, മാഹിൻ മാസ്റ്റർ, മുഹമ്മദ് അബ്കോ, റിയാസ് മൊഗ്രാൽ, അഷ്റഫ്പെർവാഡ്,  അബ്ദുൽ ലത്തീഫ്, സൈനബാ മോൾ, സൈറ ലത്തീഫ്, തസ്നി ടീച്ചർ എന്നിവർ സംബന്ധിച്ചു


No comments