JHL

JHL

കൊല്ലത്ത് ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി.


 കൊല്ലം(www.truenewsmalayalam.com) : കൊല്ലം സ്വദേശിനിയായ ആറു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി.

 ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിലാണ് സംഭവം, ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു അഭികേൽ സാറ റെജി എന്ന പെൺകുട്ടി. കാർ തങ്ങളുടെ അരികിലേക്ക് നിർത്തുകയും അമ്മയ്ക്ക് നൽകാൻ ഒരു കവർ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി സഹോദരൻ പറഞ്ഞു. പിന്നീട്  രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു, ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി.

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും സഹോദരൻ പറഞ്ഞു.

പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.



No comments