JHL

JHL

ഷിറിയ റെയിൽ പാളത്തിൽ ട്രാക്ക് മാൻ ട്രെയിൻ തട്ടിമരിച്ചു

 


കുമ്പള(www.truenewsmalayalam.com) : ഷിറിയ റെയിൽ പാളത്തിൽ  ട്രാക്ക് മാൻ ട്രെയിൻ തട്ടിമരിച്ചു.  റെയിൽപാളം പരിശോധിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് സ്വദേശി പാഗുവോട്ടി നവീൻ (25) ട്രെയിൻ തട്ടി മരിച്ചത്.

 രാവിലെ 9.15 ന് ഷിറിയ പാലത്തിന് സമീപമായിരുന്നു  അപകടം, മുട്ടം മുതൽ കുമ്പള വരെയുള്ള ട്രാക്കിന്‍റെ പരിശോധനാ ചുമതലയായിരുന്നു നവീനിന്. ജോലിക്കിടെ മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്രർഫാസ്റ്റ് ട്രെയിൻ തട്ടിയായിരുന്നു അപകടം.

 വിവരമറി‌ഞ്ഞ് റെയിൽവേ അധികൃതരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



No comments