JHL

JHL

അനധികൃത തെരുവുകച്ചവടത്തിനെതിരേ കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ സമരം 28-ന്‌

 


കാസർകോട്(www.truenewsmalayalam.com) : നഗരത്തിൽ നടപ്പാതയും റോഡും കൈയേറി അനധികൃതമായി തെരുവുകച്ചവടം നടത്തുന്നതിനെതിരേ പ്രതീകാത്മക തെരുവുകച്ചവട സമരം നടത്താൻ കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ.

 28-ന്‌ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12-വരെ കാസർകോട് പഴയ ബസ്‌സ്റ്റാൻഡ് പരിസരത്താണ്‌ സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്.) സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ ഉദ്ഘാടനംചെയ്യും.

മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന തെരുവുകച്ചവടം വ്യാപാരികളെയും വഴിയാത്രക്കാരെയും ബാധിക്കുന്നതായും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

 തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കാസർകോട് യൂണിറ്റ് പ്രസിഡന്റ് ടി.പി. ഇല്യാസ്, സെക്രട്ടറി കെ. ദിനേശ്, ട്രഷറർ നഹീം അങ്കോല, എം.എം. മുനീർ, സി.കെ. ഹാരിസ്, അജിത് കുമാർ, ഷറഫുദ്ദീൻ തൈവബ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



No comments