കെ.എസ് കണക്ട്; ലോഗോ പ്രകാശനം ചെയ്തു
കാസർകോട്(www.truenewsmalayalam.com) : ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സീനിയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കെ.എസ്. കണക്ടിന്റെ ലോഗോ പ്രകാശനം സ്കൂൾ മാനേജിംഗ് ട്രസ്റ്റി സുരയ്യ പർവീൻ പ്രിൻസിപ്പാൾ അബ്ദുല്ല കുഞ്ഞിക്ക് കൈമാറി നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത ലോഗോകളിൽ നിന്നും മികച്ച ലോഗോയെ വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. മഹ് സൂം ലൈസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
സ്കൂൾ മാനജർ സാദിഖ്, സ്കൂൾ വൈസ് പ്രിൻസിപ്പാൾ മൈമൂന, അധ്യാപികമാരായ ഗൗരി പി.ടി, ശൈലജ, ശ്രീവിദ്യ, ഉഷ, അനിതകുമാരി, പൂർവ്വ വിദ്യാർത്ഥികളായ ഷനീറ, അഹ്സാന, മുനാസില, ജാബിർ, റഹീസ്, ഹസ്സൻ, മിസ്ഹബ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment