JHL

JHL

ആരിക്കാടി തീര ദേശത്ത് വ്യാപകമായ അനധികൃത മണൽ കടത്ത്


ആരിക്കാടി(www.truenewsmalayalam.com) : കുമ്പള പഞ്ചായത്തിലെ ഒന്നാം വാർഡായ കുമ്പോൽ ആരിക്കാടി ഷിറിയ പുഴയുടെ തീരത്താണ് രാത്രിയിൽ വ്യാപകമായി ടിപ്പർ ലോറിയിൽ ( ദിനേന ഏകദേശം 25 - 30 ലോഡ് ) മണൽ കടത്ത് നടക്കുന്നത്.

 ഈ മണൽ എടുക്കുന്നത് കടൽ തീരത്ത് നിന്നായതിനാൽ കടപ്പുറത്തെ മണൽത്തിട്ടയ്ക്ക് ശോഷണം സംഭവിച്ച് തീരദേശത്ത് കടൽക്ഷോഭ ഭീഷണി കൂടി നേരിടുന്നു.

 മണൽ കൊള്ള നടക്കുന്നത് ഷിറിയയിലുള്ള കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ മുമ്പിലാണ് എന്നതും കാര്യമായ ഒരു വസ്തുഥയാണ്.

  നാട്ടുകാർക്ക് നേരിട്ട് എതിർക്കാൻ പറ്റാത്ത വലിയ ഗുണ്ടാ കഞ്ചാവ് മണൽ മാഫിയ സംഘമാണ് മണൽ കടത്തുന്നത്ത്.

 ബന്ധപ്പെട്ട അധികാരികളോട് പല പ്രാവശ്യം നാട്ടുകാർ പരാതിപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടാവാത്തതിനാൽ തീരദേശവാസികൾ മണൽ കൊള്ള തടയുന്നതിനുള്ള ശക്തമായ നടപടിക്ക് വേണ്ടി മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ്

No comments