പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തളങ്കര സ്വദേശിക്ക് 16 വർഷം തടവും പിഴയും
തളങ്കര നവാബ് മൻസിലിൽ ടി.എ. അബുവിനെയാണ് (65) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവനുഭവിക്കണം. 2022 ജൂണിലും 2022 സെപ്റ്റംബർ രണ്ടിനുമാണ് കുട്ടിയെ പീഡിപ്പിച്ചത്.
പോക്സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 506 (1) വകുപ്പ് പ്രകാരവുമാണ് ശിക്ഷ. പ്രതി പെൺകുട്ടിയെ സ്വന്തം ഓട്ടോയിൽ പലപ്രാവശ്യം ലൈംഗിക ആക്രമണത്തിന് വിധേയമാക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയിരുന്ന പി. ചന്ദ്രികയാണ്.
പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Post a Comment