JHL

JHL

കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

 

കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

ഇന്ന് ഉച്ചയോടെ മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബി.സി റോഡ് ജംഗ്ഷനില്‍ നിന്നും എന്‍.ഡി.എ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് ജില്ലാവരണാധികാരിയുടെ ആസ്ഥാനത്തെത്തി പത്രിക സമര്‍പ്പിച്ചത്.

 എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണ ഭട്ട്, എന്‍.ഡി.എ ചെയര്‍മാനും ബി.ജെ.പി ജില്ലാ പ്രസിഡണ്ടുമായ രവീശതന്ത്രി കുണ്ടാര്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കെ.കെ. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.


No comments