JHL

JHL

പൾസ് പോളിയോ; കുമ്പള മീപ്പിരി സെന്ററിൽ മൂന്നാം നാളിലും തുള്ളി മരുന്ന് വിതരണം


 കുമ്പള(www.truenewsmalayalam.com) :  പൾസ് പോളിയോ ദിനത്തിൽ കുമ്പള മീപ്പിരി സെന്ററിൽ ഏർപ്പെടുത്തിയ ബൂത്ത് സംവിധാനം മൂന്നാം നാളിലും തുടരുന്നു.

 ഇതിനകം നൂറോളം കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.പോളിയോ ദിനത്തിൽ കുമ്പളയിൽ നിരവധി ബൂത്തുകൾ വേറെയും സജ്ജീകരിച്ചിരുന്നു.

മീപ്പിരി സെന്ററിൽ രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന തുള്ളി മരുന്ന് വിതരണം വൈകുന്നേരം 5 മണി വരെ തുടരുന്നു.

 അഞ്ചുവയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

No comments