JHL

JHL

ഇശൽ വിരുന്നൊരുക്കി അരങ്ങേറിയ 'പാട്ട് കൂട്ടം' പരിപാടി പുതു തലമുറക്ക് വിസ്മയമായി

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ഇശൽ പൂക്കൾ വിരിയുന്ന മാപ്പിള പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ ഒരുക്കിയ "പാട്ട് കൂട്ടം- സീസൺ 04 " പുതു തലമുറയുടെ കടന്നു വരവിൻ്റെ വേദിയായി.

 ആസ്വാദനത്തിൻ്റെ അനർഘ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് കണ്ണിനും കാതിനും കുളിർമ്മ നൽകി കൊച്ചു ഗായകരായ ദർശന ദേവരാജ് , സമ്മാസ് കടവത്ത് , സീതി മിഹാദ്, സസ്‌ന താജുദ്ദീൻ, ദിൽഹാര ദേവരാജ് എന്നിവർ സദസ്സിനെ കോരിത്തരിപ്പിച്ചു.

പഴയകാല കല്ല്യാണ സദസ്സുകളിൽ ഉണ്ടായിരുന്ന കൈമുട്ട് പാട്ടിനെ പുനരുജ്ജീവിച്ച് കൊണ്ട് ലത്തീഫ് പേരൂരിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് കാണികളിൽ ഏറെ ആകർഷണീയത ഉളവാക്കി.

മൊഗ്രാൽ പുത്തൂർ അഡ്രസ്സ് വില്ലയിൽ നടന്ന പരിപാടി കേരള മാപ്പിള കലാ അക്കാദമിയുടെ സിൽവർ ജൂബിലി ആഘോഷത്തോട നുബന്ധിച്ച് "മാനവികതയ്ക്ക് ഒരു ഇശൽ സ്പർശം" എന്ന പേരിൽ നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ജില്ലാ തലത്തിൽ തുടക്കം കുറിക്കുക കൂടി ചെയ്തു.

 കെ.എം .കെ .എ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ. കെ.മുസ്തഫ തിരൂരങ്ങാടി ഉൽഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ചാപ്റ്റർ ജനറൽ സെക്രട്ടറി സെഡ്. എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു. 

ജില്ലാ ഭാരവാഹികളായ എം മാഹിൻ മാസ്റ്റർ,യൂസഫ് കട്ടത്തടുക്ക, മൊഗ്രാൽ ചാപ്റ്റർ ഭാരവാഹിളായ എ പി ശംസുദ്ദീൻ ബ്ലർക്കോട്, ടി. കെ. അൻവർ, എം എച്ച് അബ്ദുൽ റഹ്മാൻ, ടി. എം ശുഹൈബ്, താജുദ്ദീൻ മൊഗ്രാൽ, അഷ്റഫ് പെർവാഡ്,മുഹമ്മദ് കുഞ്ഞി നാങ്കി, മുഹമ്മദ് സ്മാർട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എ നജീബ്,മൂസ ബാസിത്ത് പ്രസംഗിച്ചു.

അബ്ദു കാവുഗോളി, അതീഖ് ബള്ളൂർ , ജാബിർ കുന്നിൽ,അബ്ദുല്ല കുഞ്ഞി നടുപ്പളം,ഹമീദ് പെർവാഡ്, എം.എ.ആരിഫ് തുടങ്ങിയവർ സംബന്ധിച്ചു.

 ഗായകരായ സിദ്ദിഖ് മഞ്ചേശ്വരം, യൂസഫ് കട്ടത്തടുക്ക, മുഹമ്മദലി സിനാർ, മുഹമ്മദ് ഫാദിൽ, നൂഹ് കെ കെ., ഇസ്മായിൽ മൂസ, എം എച്ച് അബ്ദുൽ ഖാദർ,താജുദ്ദീൻ മൊഗ്രാൽ ,ടി.കെ അൻവർ, എ പി ശംസുദ്ദീൻ, എം എസ് മുഹമ്മദ് കുഞ്ഞി, സലീം എസ് കെ. തുടങ്ങിയവർ ഗാനമാലപിച്ച് പാട്ട് കൂട്ടത്തിന് കൊഴുപ്പേകി. 

പരിപാടിക്ക് അപ്രതീക്ഷിതമായി അമേരിക്കയിൽ നിന്നും എത്തിയ മിസ് ഡൊമിനിക് ഗിറ്റാർ വായിച്ച് കാണികൾക്ക് ആവേശം പകർന്നു.


No comments