JHL

JHL

ചെന്നൈ മെയിലിൽ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു ; അതേ ട്രെയിനിൽ കുമ്പളക്കും കാസറഗോഡിനും ഇടയിൽ വിദ്യാർത്ഥി വാതിലിൽ നിന്ന് പുറത്ത് തെറിച്ചുവീണതായി സംശയം

കുമ്പള(www.truenewsmalayalam.com) :  ട്രെയിന്‍ നിന്ന് വീണ് ഒഡീഷ സ്വദേശിക്ക്  ദാരുണാന്ത്യം. മംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായി ജോലിചെയ്യുന്ന ജോഷാപൂര്‍ സ്വദേശി ദൊബവിന്തോയുടെ മകന്‍ സുശാന്ത്(41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന മെയിലിൽ  നിന്നാണ് അപകടം സംഭവിച്ചത്.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച പാൻ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തിയാണ് കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയത്. 

 അതേ ട്രെയിനിൽ കുമ്പളക്കും കാസറഗോഡിനും ഇടയിൽ വിദ്യാർത്ഥി വാതിലിൽ നിന്ന് പുറത്ത് തെറിച്ചുവീണതായി സംശയം. കൂത്തുപറമ്പ് സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. കുമ്പളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്.


No comments