കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ പോക്‌സോ കേസ്
ബംഗളൂരു(www.truenewsmalayalam.com) : 17കാരിയുടെ മാതാവിൻറെ പരാതിയെ തുടർന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യദിയൂരപ്പ (81) ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
സദാശിവ നഗർ പൊലീസ് വ്യാഴാഴ്ച്‌ച രാത്രിയിലാണ് കേസെടുത്തത്.
പോക്സോ കൂടാതെ ഐ.പി.സി-354 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്‌ച വൈകിട്ടാണു മാതാവും മകളും സ്റ്റേഷനിലെത്തി പരാതി നൽകിയത്.
രാത്രിതന്നെ കേസെടുത്തെന്നു പൊലീസ് അറിയിച്ചു.
ഫെബ്രുവരി രണ്ടിനാണ് ലൈംഗിക പീഡനത്തിനിരയായതെന്ന് പരാതിയിൽ വ്യക്തമാക്കി.
ഒരു വഞ്ചനക്കേസിൽ സഹായമഭ്യർത്ഥിച്ചാണ് മാതാവും മകളും മുൻ മഖ്യ മന്ത്രിയെ സമീപിച്ചതെന്നും തുടർന്നായിരുന്നു പീഡനമെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായി പൊലീസ് പറഞ്ഞു.


Post a Comment