മയക്കുമരുന്നും കഞ്ചാവുമായി കുമ്പള സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
കൊച്ചി(www.truenewsmalayalam.com) : മയക്കുമരുന്നും കഞ്ചാവുമായി കുമ്പള സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ. കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവർക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കുപ്രസിദ്ധ സംഘത്തിലെ അംഗങ്ങളാണിവർ.
സാമൂഹിക മാധ്യമങ്ങളില്‍ ‘മാഡ്മാക്സ്’ എന്ന ഗ്രൂപ്പുണ്ടാക്കി ആവശ്യക്കാര്‍ക്ക് രാത്രികാലങ്ങളില്‍ മയക്കുമരുന്നു എത്തിച്ചുകൊടുക്കുകയാണ് സംഘത്തിന്റെ രീതി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുമ്പള, ബംബ്രാണ, സ്വദേശി സക്കറിയ എന്ന ഷേണായ് (32), ഇടുക്കി സ്വദേശി അമല്‍ വര്‍ഗ്ഗീസ് (26) എന്നിവരാണ് 62.57 ഗ്രാം വൈറ്റ്മെത്ത്, 3.300 കിലോ കഞ്ചാവ്, 18 ലഹരി ഗുളികകള്‍ എന്നിവ കണ്ടെടുത്തു. മയക്കുമരുന്നുകള്‍ തൂക്കുന്നതിനുള്ള യന്ത്രങ്ങള്‍, ലാപ്പ്ടോപ്പ്, രണ്ട് ഫോണുകള്‍, കവറുകള്‍, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്ക്, 16,500 രൂപ എന്നിവയുമായി എക്സൈസിന്റെ പിടിയിലായത്.
Post a Comment