JHL

JHL

ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ

 

മഞ്ചേശ്വരം(www.truenewsmalayalam.com) : ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഉപ്പള സ്വദേശി പിടിയിൽ. ഉപ്പള നയാബസാർ സ്വദേശി മുഹമ്മദ് ഇംതിയാസ് (29) ആണ് കാസർഗോഡ് ഡിവിഷന്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഹൊസബെട്ടു മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് 40ഗ്രാം മെത്തഫിറ്റാമിനുമായി ഇംതിയാസിനെ  പിടികൂടിയത്.

  മാര്‍ക്കറ്റില്‍ 1.5 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് ബംഗ്ലൂരുവില്‍ നിന്നാണ് എത്തിച്ചതെന്നാണ് വിവരം. 

 പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാല്‍, കെ.നൗഷാദ്, സിവില്‍ ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, ഏ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, മുഹമ്മദ് ഇജാസ്, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments