JHL

JHL

മൊഗ്രാൽ എവർഷൈൻ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ പതിനേഴാം വാർഷികം ആഘോഷിച്ചു

മൊഗ്രാൽ(www.truenewsmalayalam.com) : ഭാവിയിൽ ആരായിത്തീരണമെന്ന ചിന്തയും,ഉറച്ച വിശ്വാസവുമു ണ്ടെങ്കിൽ കുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി എളുപ്പത്തിൽ കൈവരിക്കാനാ വുമെന്നും, അതിന് അവരെ പ്രാപ്തരാക്കേണ്ടത് രക്ഷിതാക്കളാണെന്നും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ:ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു.

 മൊഗ്രാലിൽ ഒന്നര പതിറ്റാണ്ട് മുമ്പ് തോമസ് പി ജോസഫ് മാഷ് സ്ഥാപിച്ച എവർഷൈൻ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പതിനേഴാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ചടങ്ങിൽ എംഎ ഹമീദ് കാസറഗോഡ് അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ എം സിദ്ദിഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.

 കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,എംഎ ഹമീദ് സ്പിക്ക്, ഹമീദ് പെർവാഡ്, ടിഎം ശുഹൈബ്, ഹമീദ് ബദിയടുക്ക എന്നിവർ സ്കൂൾ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും, ക്യാഷ് അവാർഡും, നാല് അധ്യാപകർക്കുള്ള മെമന്റോയും സമ്മാനിച്ചു.

 എംഎ മൂസ, സിഎം ഹംസ,എച്ച്എം കരീം, അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞി നടപ്പളം, വിജയകുമാർ, ടിഎ കുഞ്ഞഹമ്മദ് മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റിയാസ് കരീം നന്ദി പറഞ്ഞു.

 തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.


No comments