JHL

JHL

വില്പനക്കായെത്തിച്ച കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിൽ

 

ഉപ്പള(www.truenewsmalayalam.com) : വില്പനക്കായെത്തിച്ച കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിൽ. ഉപ്പള സന്തടുക്ക സ്വദേശി അബ്ദുല്‍ റഹിമാന്‍ എന്ന മുനീറാ(53)ണ് കുമ്പള എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നിരവധി കഞ്ചാവ് കടത്തു കേസുകളില്‍ പ്രതിയായ മുനീറിനെ 300 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.

.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുരേഷ് ബാബു, പ്രവിന്റീവ് ഓഫിസര്‍മാരായ കെ.വി.മനാസ്, രമേശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഹമീദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ലിമ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments