JHL

JHL

പൗരത്വ ഭേതഗതി നിയമം; വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രതിഷേധം

 

കാസർകോട്(www.truenewsmalayalam.com) : പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്.

 സി.എ.എ നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും നഗരത്തിൽ രാത്രി നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമൂഹത്തെ പുറന്തള്ളിയുള്ള പൗരത്വ നിയമത്തിന്റെ വിജ്ഞാപനമാണ്  കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കിയതെന്നും പൗരത്വത്തിന് മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ഭേതഗതി നിയമം റദ്ദ് ചെയ്യാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രണ്ടാം പൗരത്വ പ്രക്ഷോഭത്തിന് രാജ്യം സാക്ഷിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡന്റ് നഹാർ കടവത്ത്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി എൻ. എം വാജിദ്, എം.എച്ച് സാലിക്ക്, എൻ.എം. റിയാസ്, ഷാഹ്ബാസ് കോളിയാട്ട്,പി.എം.കെ നൗഷാദ്, സിദ്ധീഖ് മൊഗ്രാൽ പുത്തൂർ, സി.എ മൊയ്തീൻ കുഞ്ഞി, ബി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.


No comments