JHL

JHL

ഉപ്പളയിൽ പട്ടാപ്പകൽ എ ടി എമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വണ്ടി തകർത്ത് കൊള്ള; പോലീസ് അന്വേഷണം ഊർജിതം ; സമീപത്തെ സി സി ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു

 

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ എ.ടി.എം മെഷീനിൽ നിറക്കാനായി കൊണ്ടു വന്ന പണം കവർന്നു. പകൽ സമയത്താണ് 50 ലക്ഷം രൂപ കവർന്നത്.

ഉച്ചക്ക് രണ്ടര മണിയോടെ പണം നിറക്കാൻ കരാർ എടുത്ത ഏജൻസിയുടെ ഉദ്യോഗസ്ഥനും ഡ്രൈവറും കൂടി തൊട്ടടുത്ത എ.ടി.എമ്മിലേക്ക്' പോകുമ്പോഴായിരുന്നു സംഭവം. 

വാഹനം നിർത്തിയശേഷം സമീപത്തെ എടിഎമ്മിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകർത്ത് പണവുമായി സ്ഥലം വിടുകയായിരുന്നു.

വാഹനത്തിന്റെ സീറ്റിലായിരുന്നു പണം അടങ്ങിയ കെട്ട് വച്ചിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം.

 ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തെ എടിഎമ്മിലായിരുന്നു. 

വാഹനത്തിൽ തോക്കുധാരിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സാധാരണ ഉണ്ടാകേണ്ടതാണ്. എന്നാൽ, ഈ വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. 

സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലെന്ന് അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വാഹനത്തിൽ സുരക്ഷ ഉദ്യോഗസ്ഥൻ ഇല്ലാത്തത് അടക്കമുള്ള വീഴ്ച്‌ചകൾ പരിശോധിക്കുമെന്ന് കാസർകോട് പൊലീസ് അറിയിച്ചു.

ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബാഗുമായി തിരക്കിൽ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്.  സമീപ പ്രദേശങ്ങളിലെ സിസിടിവികളും പരിശോധിക്കുകയാണ്.


No comments