JHL

JHL

യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി


മഞ്ചേശ്വരം (www.truenewsmalayalam.com) : യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പര്യടനം എസ്.കെ.എസ്.എസ്.എഫ്. മഞ്ചേശ്വരം സോൺ റംസാൻ പ്രഭാഷണത്തിൽ പങ്കെടുത്ത് തുടങ്ങി. 

പെർളയിൽ എൻമകജെ മണ്ഡലം യു.ഡി.എഫ്. കൺവെൻഷൻ, കട്ടത്തടുക്ക, സീതാംഗോളി എന്നിവിടങ്ങളിലെ റോഡ് ഷോയിൽ പങ്കെടുത്തു. 

പുത്തിഗെ മുഹിമ്മാത്ത്, കുമ്പള ഐ.എച്ച്.ആർ.ഡി. കോളേജ്, കുമ്പളയിൽ റോഡ് ഷോ, പാരെ ആലി ചാമുണ്ഡിക്ഷേത്രത്തിലെ ബ്രഹ്മകലശ ഉത്സവം, മജീർ പള്ളയിൽ ടൗൺ, മിയാപദവ്, പൈവളിഗെ, എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഉപ്പളയിൽ സമാപിച്ചു.

 എ.കെ.എം.അഷ്റഫ്, ജെ.എസ്.സോമശേഖര, കല്ലട്ര മാഹിൻ ഹാജി, സി.ടി.അഹമ്മദലി, എം.അബ്ബാസ്, എം.ബി.യൂസഫ്, മഞ്ജുനാഥ ആൾവ, അസീസ് കളത്തൂർ, ഹർഷാദ് വൊർക്കാടി തുടങ്ങിയവർ പങ്കെടുത്തു.


No comments