JHL

JHL

മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാസർകോട് : മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് അപകടത്തിൽ പെട്ട്  ഡ്രൈവർ മരിച്ചു.   മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞാണു പകടം ഉണ്ടായത്.  വിദ്യാർഥികൾ അടക്കം 20 ഓളം പേർക്ക് പരുക്കേറ്റു. 
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പെരിയ പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. ദേശീയപാത പണികളുടെ  ഭാഗമായി ടോൾ ബൂത് സ്ഥാപിക്കുന്നതിനായി ചാലിങ്കാൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


No comments