JHL

JHL

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ

കാസർഗോഡ്(www.truenewsmalayalam.com) : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ.

________ 
ജില്ലാ ട്രഷറിക്ക് മുന്നിൽ കെ.പി.എസ്.ടി.എ. നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. പി.ടി. ബെന്നി, ജി.കെ. ഗിരീഷ്, പി. ശശിധരൻ, കെ. അനിൽകുമാർ, കെ. ശ്രീനിവാസൻ, സ്വപ്ന ജോർജ്, ടി. രാജേഷ് കുമാർ, കെ. ഗോപാലകൃഷ്ണൻ, ബിജു അഗസ്റ്റിൻ എന്നിവർ പ്രതിഷേധപരിപാടിയിൽ സംസാരിച്ചു.

________ 
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
(എസ്.ഇ.യു.). ജില്ലാ കമ്മിറ്റി ജില്ലാ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഒ.എം. ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
 ജില്ലാ പ്രസിഡന്റ് കെ.എൻ.പി. മുഹമ്മദലി അധ്യക്ഷനായി.
 സംസ്ഥാന കൗൺസിൽ അംഗം അബ്ദുറഹിമാൻ നെല്ലിക്കട്ട, അഷ്‌റഫ് കല്ലിങ്കാൽ, ഷബീൻ ഫാരിസ്, അസൈനാർ, ഒ.എം. ഷിഹാബ്, അഷ്‌റഫ് അത്തൂട്ടി, മുഹമ്മദലി വയനാട്, യൂനുസ്, സർഫറാസ് നവീദ് എന്നിവർ സംസാരിച്ചു.

 ________ 
ശമ്പളം തടഞ്ഞുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി. 
കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.ടി. ശശി പരിപാടി ഉത്ഘാടനം ചെയ്തു.
ജീവനക്കാരും പെൻഷൻകാരുമൊക്കെ നിത്യച്ചെലവിനും മരുന്നിനും ബുദ്ധിമുട്ടുകയാണെന്നും ശമ്പളം വൈകിക്കുന്ന പക്ഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് ആനപ്പെട്ടി അധ്യക്ഷനായി. സുരേഷ് പെരിയങ്ങാനം, കെ.എം. ജയപ്രകാശ്, വത്സല കൃഷ്ണൻ, വി.ടി.പി. രാജേഷ്, എം.ടി. പ്രസീത, എസ്.എം. രജനി, എം. ശ്രീനിവാസൻ, വി.എം. രാജേഷ്, പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.


No comments