JHL

JHL

പെർദണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിലേക്ക് ഭക്തജനത്തിരക്കേറി

സീതാംഗോളി : പെർദണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിലേക്ക് ഭക്തജനത്തിരക്കേറി. വാണിയ സമുദായത്തിന്റെ 18 കാവുകളിൽ പ്രധാന ക്ഷേത്രമായ പെർദണെയിൽ ഒന്നിനാണ് ഉത്സവം തുടങ്ങിയത്.

ഏഴിന് സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടകത്തിൽനിന്നും ആളുകൾ എത്തുന്നു. തിങ്കളാഴ്ച രാവിലെ 9.30-ന് പുല്ലൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, 10.30-ന് മായിപ്പാടി കൊട്ടാരത്തിലേക്ക് തിരു എഴുന്നള്ളത്ത്, 11.30-ന് പുല്ലൂർ കാളി ദൈവത്തിന്റെ പുറപ്പാട്, 12.30-ന് കണ്ണങ്കാട്ട് ഭഗവതിയുടെ പുറപ്പാട്, വൈകീട്ട് മൂന്നിന് വിഷ്ണുമൂർത്തി തെയ്യത്തിന്റെ പുറപ്പാട്.





No comments