JHL

JHL

46 ലക്ഷം രൂപയുടെ സ്വർണ്ണയുമായി കാസറഗോഡ് സ്വദേശി മംഗളൂറു എയർപോർട്ടിൽ പിടിയിൽ

 

മംഗളൂറു : 46 ലക്ഷം രൂപയുടെ സ്വർണ്ണയുമായി കാസറഗോഡ് സ്വദേശി മംഗളൂറു എയർപോർട്ടിൽ പിടിയിൽ.  അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ മംഗളൂറു  വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിയായ  യാത്രക്കാരൻ കടത്തുകയായിരുന്ന 729 ഗ്രാം തൂക്കമുള്ള 45,92,700 രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. മുട്ടയുടെ ആകൃതിയിലുള്ള മൂന്ന് കവറുകളിലായി  പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.



No comments