JHL

JHL

ഖത്തറിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപ്പെട്ട് മംഗളൂരു സ്വദേശികളായ നാലുപേർക്ക് ദാരുണാന്ത്യം

 

ഖത്തർ(www.truenewsmalayalam.com) : ഉംറ ചെയ്യാനായി ഖത്തറിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപ്പെട്ട് മംഗളൂരു സ്വദേശികളായ  നാലുപേർക്ക് ദാരുണാന്ത്യം.

മംഗളൂരു സ്വദേശിയായ മുഹമ്മദ് റമീസ് (34) ഭാര്യ ഹിബ (29) മക്കളായ ആരുഷ് (മൂന്ന്) രഹാ (മൂന്നുമാസം) എന്നിവരാണ് ബുധനാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഹിബയുടെ സഹോദരിയുടെ മകളായ ഫാത്തിമ (19) ഗുരുതര പരിക്കുകളുടെ ചികിത്സയിലാണ്. ഹിബയുടെ മറ്റൊരു സഹോദരിയുടെ മകൻ ഈസ (4) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

മൂന്നുപേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു, ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനുശേഷം ആണ് മരണപ്പെട്ടത്.


No comments