JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിവിധ പദ്ധതികളുടെ ഉപകരണം വിതരണം ചെയ്തു

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതി ഉൾപ്പെടുത്തിക്കൊണ്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പും ഫർണിച്ചറും മത്സ്യ വില്പനയ്ക്ക് മോട്ടോർസൈക്കിൾ വിതരണം പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിജു മോൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ സബുറ എം, ബി എ റഹ്മാൻ ആരിക്കാടി, മെമ്പർമാരായ കൗലത്ത് ബീവി, അൻവർ ഹുസ്സൈൻ,റിയാസ്, വിവേകാനന്ദൻ ഷെട്ടി എന്നിവർ പ്രസംഗിച്ചു.


No comments