JHL

JHL

ശാന്തിപ്പള്ള സ്വദേശിയുടെ വീട്ടിൽ കവർച്ച; 25 പവൻ സ്വർണ്ണവും പണവും കവർന്നു

 

കുമ്പള(www.truenewsmalayalam.com) : കുമ്പള ശാന്തിപ്പള്ള സ്വദേശിയുടെ വീട്ടിൽ കവർച്ച, 25 പവൻ സ്വർണ്ണവും പണവും കവർന്നു.

പ്രവാസിയായ സുബൈറിൻ്റെ വീട്ടിലാണ് ഇന്ന് പുലർച്ചയോടെ കവർച്ച നടന്നത്.

നോമ്പുതുറക്കായി കുടുംബവീട്ടിലേക്ക് പോയ സമയത്തായിരുന്നു കവർച്ച, ഇന്ന്(ചൊവ്വാഴ്ച) രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നതായി മനസ്സിലായത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു.




No comments