JHL

JHL

പെർള സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 

പെര്‍ള(www.truenewsmalayalam.com) : പെർള സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പെര്‍ള കണ്ണാടിക്കാന പള്ളത്തുമൂല സ്വദേശി ശ്രീറാംഭട്ടി(59)നെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തോട്ടത്തിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 പെര്‍ള ടൗണിലെ വിനായക സ്റ്റോര്‍സ് ഉടമയാണ് ശ്രീറാം ഭട്ട്.

 ഭാര്യ: ചന്ദ്രമതി.

മകൻ : കാർത്തിക്.

ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



No comments