JHL

JHL

ഓട്ടോയിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ

 


ബദിയടുക്ക(www.truenewsmalayalam.com) : ഓട്ടോയിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ. പെര്‍ള ബജകുഡ്ലു സ്വദേശി വി.എം നാരായണയെ(42)യെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെ പെര്‍ളയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 20 പാക്കറ്റ് കർണ്ണാടക മദ്യം പിടികൂടിയത്.

സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ പോള്‍, മോഹന്‍കുമാര്‍, വിനോദ്  എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments