JHL

JHL

സംസ്ഥാനത്ത് ഇടത് ഭരണത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ കലാലയാന്തരീക്ഷം തകർക്കുന്നു; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി

കുമ്പള(www.truenewsmalayalam.com) :  സംസ്ഥാനത്ത് തുടർച്ചയായ ഇടത് ഭരണത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ കൊന്നും,കൊലവിളിച്ചും കലാലയാന്തരീക്ഷം തകർക്കുകയാണെന്ന് കുമ്പള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

 കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ റാഗിങ്ങിലൂടെ എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയത്.

 എസ്എഫ്ഐയുടെ ഈ കിരാത നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഡിസിസി അംഗം സുന്ദര ആരിക്കാടി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, ലക്ഷ്മണപ്രഭു, റഫീഖ് പുത്തിഗെ, ഡോൾഫിൻ ഡിസൂസ, മാന കുമ്പള, ശ്രീധരൻ റൈ, ശേഖര ദർബാർ കട്ട, സിഎം ഹംസ മൊഗ്രാൽ, രവീന്ദ്രനായക് എൻമകജെ, പത്മ ആരിക്കാടി, സുലൈമാൻ ഹാജി പുത്തിഗെ, രാമ കാർളെ, ഷമീർ കെകെ മൊഗ്രാൽ, ജുനൈദ് ഉറുമി, ചന്ദ്ര കാജൂർ, നാരായണ കളത്തൂർ എന്നിവർ നേതൃത്വം നൽകി.


No comments