JHL

JHL

വഴിയാത്രക്കാർക്ക് ഇഫ്താർ ടെന്റൊരുക്കി എസ് കെ എസ് എസ് എഫ് കുമ്പള മേഖല

 

കുമ്പള(www.truenewsmalayalam.com) : എസ് കെ എസ് എസ് എഫ് കുമ്പള മേഖല വിഖായയുടെ നേതൃത്വത്തിൽ യാത്രക്കാരായ നോമ്പുകാർക്ക് നോമ്പു തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള ഇഫ്താർ ടെന്റ് കുമ്പള ടൗണിൽ ഇന്ന് ആരംഭം കുറിച്ചു.

 പ്രമുഖ വ്യവസായിയും സമസ്ത ഗുണകാംക്ഷിയുമായ ബദ്റുദ്ദീൻ കണ്ടത്തിൽ ഇഫ്താർ ടെന്റ് ഉദ്ഘാടനം ചെയ്തു. 

കുമ്പള ടൗൺ ഇമാം ഖലീൽ അശാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.മേഖലാ പ്രസിഡണ്ട് റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉനൈസ് അസ്നവി ആരിക്കാടി സ്വാഗതം പറഞ്ഞു. 

 കുമ്പള ടൗൺ ഖത്തീബ് ഉമർ ഹുദവി പൂളപ്പാടം , എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് ഹുദവി ഉറുമി, മേഖലാ വർക്കിംഗ് സെക്രട്ടറി ജംഷീർ മൈമൂൻ നഗർ, മേഖലാ വൈസ് പ്രസിഡൻറ് അസീസ് ആരിക്കാടി, വിഖായ ചെയർമാൻ സിദ്ധീഖ് അംഗടിമുഗർ, കൺവീനർ മുനാസ് ബംബ്രാണ, സഹചാരി ചെയർമാൻ ബഷീർ മുഖാരിക്കണ്ടം, ഹാഷിർ വിളവിൽ തുടങ്ങിയവർ സംബന്ധിച്ചു.


No comments